News India

അയോധ്യ വിധിയെ പൊതുവില്‍ സ്വാഗതം ചെയ്യുന്നു- മുസ്ലീം ലീഗ്

കോഴിക്കോട്: അയോധ്യ വിധിയെ പൊതുവില്‍ സ്വാഗതം ചെയ്യുന്നുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും. ഉന്നത നീതിപീഠമെടുക്കുന്ന എന്ത് നിലപാടും സ്വാഗതം ചെയ്യുമെന്ന് മുന്‍കൂട്ടി തന്നെ ലീഗ് പ്രമേയം പാസാക്കിയിരുന്നുവെന്ന കാര്യം കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. വിധിയുടെ പൂര്‍ണരൂപം കിട്ടിയതിന് ശേഷം അത് സംബന്ധിച്ച ആധികാരിക പരിശോധനയിലേക്ക് പാര്‍ട്ടി നേതൃയോഗം കടക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.