News India

വാട്സാപ്പിന്റെ സ്വകാര്യത നയത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി:വാട്സാപ്പിന്റെ സ്വകാര്യത നയത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കളെ സമ്മര്‍ദ്ദത്തില്‍ ആക്കി പുതിയ നയം അംഗീരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സ്വമേധയാ ഉള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെക്കുന്ന വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, പുതിയ നയം സ്വകാര്യതയെ ലംഘിക്കുന്നില്ല എന്ന് വാട്ട്‌സാപ്പും ചൂണ്ടിക്കാട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.