News India

കര്‍ണാടക സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ ബന്ദില്‍ പരക്കെ വഴിതടയല്‍

ബംഗളുരു: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ചുള്ള കര്‍ണാടക ബന്ദില്‍ പരക്കെ വഴി തടയലും റോഡ് ഉപരോധവും. വിവിധ കര്‍ഷക സംഘടനകള്‍ ദേശീയ സംസ്ഥാന പാതകള്‍ ഉപരോധിച്ചതോടെ ഗതാഗതം മിക്ക ഇടങ്ങളിലും സ്തംഭിച്ചു. തമിഴ് നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ കര്‍ഷക സമരങ്ങള്‍ തുടരുകയാണ്.