News India

അയോധ്യവിധി അംഗീകരിക്കുമെന്ന് മുസ്ലീം സംഘടനകള്‍

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസ്സിലെ സുപ്രിം കോടതി വിധിയെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ മുസ്ലിം ജനവിഭാഗം കാത്തിരിക്കുന്നത്. വിധി എന്തുതന്നെയായാലും അംഗീകരിക്കും എന്നാണ് പ്രമുഖ മുസ്ലിം സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു. അയോധ്യ തര്‍ക്കത്തിലൂടെ രാജ്യത്തുണ്ടായ മുറിവുകള്‍ ഉണക്കാന്‍ വിധിക്ക് കഴിയും എന്നാണ് ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ.