News India

ട്രാന്‍സ്ബില്‍ നിയമമാക്കാന്‍ പോരാടുമെന്ന് അപ്‌സര

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ ചര്‍ച്ചയാകുന്ന അവസരത്തില്‍ തന്നെ രാഷ്ട്രീയത്തിലെ താക്കോല്‍ സ്ഥാനത്തെത്തുകയാണ് ഒരു ട്രാന്‍സ്‌വുമണ്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിയമമാക്കിയെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പോരാടുമെന്ന് പറയുന്നു അപ്‌സര റെഡ്ഢി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നീതി ലഭ്യമാക്കിയില്ലെന്നും അപ്‌സര കുറ്റപ്പെടുത്തുന്നു.