News India

നാവികസേനക്കൊപ്പം ചരിത്രത്തിലേക്ക് പറന്ന് വനിതകള്‍

കൊച്ചി: നാവികസേനക്കൊപ്പം ചരിത്രത്തിലേക്ക് പറന്ന് വനിതകള്‍. നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ വനിതാ ഓഫീസര്‍മാരാകുകയാണ് സബ് ലഫ്റ്റനന്റുമാരായ കുമുദിനിയും റിതിയും. ഇവര്‍ക്കൊപ്പം മലയാളിയായ ക്രീഷ്മയും അഫ്‌നാന്‍ ഷെയ്ഖും നിരീക്ഷണ വിമാനങ്ങള്‍ പറത്താനും സജ്ജമായി കഴിഞ്ഞു.