News India

ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് മാസം അഞ്ഞൂറ് രൂപ വീതം

ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി വനിതകള്‍ക്ക് മൂന്ന് മാസം 500 രൂപാ വീതം നല്‍കും. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ഈടില്ലാത്ത വായ്പ പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. ദീന്‍ദയാല്‍ പദ്ധതി പ്രകാരം ഏഴ് കോടി വനിതകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.