News Kerala

ബിനീഷ് കോടിയേരി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി മൊഴിയുണ്ടെന്നു ഇഡി

ബെംഗളൂരു: ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി മൊഴിയുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്ത രണ്ട് പേരാണ് ബിനീഷ് കൊക്കയിന്‍ ഉപയോഗിച്ചിരുന്നതായി ഇ ഡി ക്ക് മൊഴി നല്‍കിയത്. അതേസമയം ബിനീഷില്‍ നിന്നും ബിനാമി ഇടപാടുകളുടെ വിവരങ്ങള്‍ ചോദിക്കല്‍ തുടരുകയാണ് കസ്റ്റഡിയിലെ ആറാം ദിനവും ഇ ഡി.