ഗുരുതര കരൾ രോഗം ബാധിച്ച് സഹായം തേടുകയാണ് സിനിമാ നടൻ ഹരീഷ് പേങ്ങൻ
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹരീഷ് പേങ്ങൻ മരണത്തോട് മല്ലിടുകയാണ്. കരൾ ദാതാവിനെ ലഭിച്ചെങ്കിലും ചികിത്സാ ചെലവ് കണ്ടെത്താൻ വിഷമിക്കുകയാണ് ഹരീഷിന്റെ കുടുംബം.