News Kerala

രണ്ടാം പ്രളയം; സാമ്പത്തിക ചിലവുകള്‍ കണക്കിലെടുത്ത് പദ്ധതികള്‍

തിരുവനന്തപുരം: രണ്ടാം പ്രളയം ഉണ്ടാക്കിയ സാമ്പത്തിക ചിലവ് കണക്കിലെടുത്ത് പദ്ധതികളിലെ മുന്‍ഗണന ക്രമം നിശ്ചയിക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചു. പദ്ധതി ചിലവ് വെട്ടിക്കുറയ്ക്കല്‍ വേണ്ടിവന്നാല്‍ അതിന് കളമൊരുക്കാനാണ് ഈ നിര്‍ദേശം. പദ്ധതി വെട്ടിക്കുറയ്ക്കണോ വേണ്ടയോ എന്ന കാര്യം നികുതി വരുമാനം നോക്കിയ ശേഷം ഒക്ടോബറില്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.