News Kerala

ലോക്ഡൗൺ: ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പ്രവര്‍ത്തനം. ബാറുകളിലെ കൗണ്ടറുകള്‍ വഴിയുള്ള പാഴ്‌സല്‍ വിതരണം അനുവദിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചായിരിക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.