News Kerala

സാമ്പിളുകള്‍ അധികമായതോടെ കോഴിക്കോട് വൈറോളജി ലാബ് പ്രതിസന്ധിയില്‍

കോഴിക്കോട്: കോവിഡ്-19 സ്ഥിരീകരണത്തിനായ് നൂറ് കണക്കിന് സാമ്പിളുകള്‍ വന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ് പ്രതിസന്ധിയില്‍. അഞ്ച് ജില്ലകളില്‍ നിന്നായി മുന്നൂറിലധികം സാമ്പിളുകളാണ് ഇവിടെ പരിശോധനക്കായി എത്തിയത്. കോവിഡ് സ്ഥിരീകരണത്തിന് കണ്ണൂരും തലശ്ശേരിയിലും സംവിധാനം ഒരുക്കാന്‍ അനുമതിയായിട്ടുണ്ട്. ഇതിന്റെ നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്കു പോകും.