News Kerala

മോട്ടോര്‍ വാഹന പരിശോധന ഇന്നു മുതല്‍ കര്‍ശനമാക്കും

തിരുവനന്തപുരം: മോട്ടോര്‍ വാഹന പരിശോധന ഇന്നുമുതല്‍ ഗതാഗത വകുപ്പ് കര്‍ശനമാക്കും. നിയമത്തിലെ പിഴ കുറയ്ക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ നിയമലംഘനങ്ങള്‍ കേസാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.