News Kerala

നടനം മോഹനം - ലാലേട്ടന്റെ 60-ാം പിറന്നാള്‍, പ്രത്യേക പരിപാടി

മോഹന്‍ലാല്‍ എന്ന നമ്മുടെ മഹാനടന്റെ പിറന്നാള്‍ ആണിന്ന്. ഓരോ മലയാളിയും സ്വന്തം കുടുംബാംഗത്തെ പോലെ ഹൃദയത്തോട് ചേര്‍ക്കുന്ന അതുല്യ നടന്‍. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലാല്‍ എന്ന നടനെ ഒപ്പം മനുഷ്യനെ സുഹൃത്തിനെ സഹപ്രവര്‍ത്തകനെ നേട്ടിറഞ്ഞവര്‍ കുറച്ച് സമയം ഒത്തുകൂടുകയാണ് നമ്മുക്കൊപ്പം. സംവിധായകരായ സിബിമലയില്‍, ശ്രീ. ബി.ഉണ്ണികൃഷ്ണന്‍, നടനും നിര്‍മാതാവുമായി ശ്രീ മണിയന്‍പിള്ള രാജു, നിര്‍മാതാവ് ശ്രീ ആന്റണി പെരുമ്പാവൂര്‍, ശ്രീ സുരേഷ് കുമാര്‍, ഒപ്പം താരങ്ങളായ മേനക സുരേഷ്, നദിയ മൊയ്തു, പൂര്‍ണിമാ ഭാഗ്യരാജ്, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീകാന്ത് കോട്ടയ്ക്കല്‍ എന്നിവര്‍. നടനം മോഹനം - പ്രത്യേക പരിപാടി.