News Kerala

കാറ്റിൽ നിന്ന് വൈദ്യുതി കരാർ: അദാനിക്ക് വേണ്ടി സർക്കാർ അഴിമതി നടത്തിയെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിക്ക് വേണ്ടി സർക്കാർ അഴിമതി നടത്തി. 8850 കോടിക്ക് KSEB ക്ക് വേണ്ടി അദാനിയുമായി 25 വർഷത്തെ കരാർ സംസ്ഥാന സർക്കാർ ഉണ്ടാക്കി. യൂണിറ്റിന് 2 രൂപയ്ക്ക് സോളാർ വൈദ്യുതി ലഭിക്കുമെന്നിരിക്കെ 2.82 രൂപ നിരക്കിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാൻ അദാനിയുമായി കരാർ. കരാറിലൂടെ അദാനിക്ക് 1000 കോടിയുടെ ലാഭം. ഇതിന് പിന്നിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കള്ളക്കളിയെന്നും കരാർ ഉടൻ സർക്കാർ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.