News Kerala

ശശി ലൈംഗിക പീഡനം നടത്തിയിട്ടില്ല; ആരോപണത്തിനു പിന്നില്‍ വിഭാഗീയതയില്ല കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികപീഡന പരാതി അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു. ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ മുഖ്യതെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന എ.കെ ബാലന്റെ വാദം  പി.കെ ശ്രീമതി തള്ളി. പി.കെ ശശിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ശശിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. ശശി നല്‍കിയ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയാണ്. പാര്‍ട്ടി എടുക്കുന്ന എതു നടപടിയും സ്വീകരിക്കുമെന്ന് ശശി വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.