News Kerala

'താന്ത്രികാവകാശം കുടുംബപരമായി കിട്ടിയത്': സര്‍ക്കാരിന് മറുപടിയുമായി താഴ്മണ്‍ മഠം

തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴ്മണ്‍ മഠം. ശബരിമലയിലെ താന്ത്രിക അവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴ്മണ്‍ മഠം അവകാശപ്പെട്ടു. തന്ത്രിയുടെ പ്രതിഫലം ശമ്പളമല്ല, മറിച്ച് ദക്ഷിണയാണെന്നും സര്‍ക്കാരിന് മറുപടി നല്‍കുന്നു കുടുംബം.