News Kerala

കൈതച്ചെടി കിട്ടാനില്ല; തഴപ്പായ നിര്‍മാണം പ്രതിസന്ധിയില്‍

കണ്ണൂര്‍: മലബാറിലെ തോട്ടു വക്കുകളിലും പാടവരമ്പത്തും സമൃദ്ധമായി വളര്‍ന്നിരുന്ന കൈതച്ചെടി ഇല്ലാതായതോടെ തഴപ്പായ നിര്‍മ്മാണം പ്രതിസന്ധിയിലായി. ഇതോടെ ജോലിയും കൂലിയുമില്ലാതെ വറുതിയിലായി പരമ്പരാഗത പായ നിര്‍മ്മാണ തൊഴിലാളികള്‍.