News Kerala

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങ്; സാമ്പത്തിക സഹായവുമായി പ്രവാസി വ്യവസായി വി.ടി സലിം

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ പോകേണ്ടി വന്ന നിര്‍ധനരായ ആളുകള്‍ക്ക് സാമ്പത്തിക സഹായവുമായി പ്രവാസി വ്യവസായി. ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ട സാധാരണക്കാരായ വ്യക്തികളുടെ ക്വാറന്റൈന്‍ കാലയളവിലെ ജീവിത ചിലവുകള്‍ വഹിക്കുമെന്ന് ഷാര്‍ജ ആസ്ഥാനമായ സില്‍വര്‍ ഹോം റിയല്‍ എസ്‌റ്റേറ്റ്‌ന്റെ ഡയറക്ടര്‍ വി.ടി സലിം മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ടീമിനെ അറിയിച്ചു. മാതൃഭൂമിക്ക് അഞ്ച് ലക്ഷം രൂപ കൈമാറും. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിര്‍ധനരായ ആളുകളെ മാതൃഭൂമി കണ്ടെത്തി സഹായം കൈമാറും.

Watch Mathrubhumi News on YouTube and subscribe regular updates.