News Kerala

തൊടുപുഴയില്‍ ആയിരം കിലോയോളം പഴകിയ മത്സ്യം പിടികൂടി

ഇടുക്കി: തൊടുപുഴയില്‍ ആയിരം കിലോയോളം പഴകിയ മത്സ്യം പിടികൂടി. ഒരു മാസത്തിലേറെ പഴക്കമുള്ള മത്സ്യമാണ് വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. കൊച്ചിയിലെ കോള്‍ഡ് സ്‌റ്റോറിജില്‍ നിന്ന് എത്തിച്ചതാണ് മത്സ്യമെന്ന് വാഹന ഉടമ പൊലീസിനോട് പറഞ്ഞു.