News Kerala

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗി രോഗമുക്തയായി, പ്രായം 105

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പ്രായംകൂടിയ കൊവിഡ് രോഗിക്ക് രോഗമുക്തി. കൊല്ലം അഞ്ചൽ സ്വദേശിനിയായ അസ്മ ബീവി എന്ന 105 കാരിക്കാണ് രോഗം ഭേദമായത്. ഇതോടെ ഏറ്റവും പ്രായംകൂടിയ കൊവിഡ് രോഗിയേയും ഏറ്റവും പ്രായംകുറഞ്ഞ കോവിഡ് രോഗിയേയും ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയിയായി മാറി പാരിപ്പള്ളി മെഡിക്കൽ കോളജ്.