News Kerala

വൈദ്യരത്‌നം പി.എസ്.വാര്യരുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ്.വാര്യരുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. ആഘോഷം ആറ് മാസം നീണ്ടുനില്‍ക്കും. കേരളത്തിന്റെ വിവിധയിടങ്ങളിലായി നടത്തുന്ന സെമിനാറുകള്‍ക്ക് പുറമെ സമാപനം കോട്ടക്കലിന്റെ ഉത്സവമാകും.