News Kerala

മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ജില്ലയില്‍ വൈറസ് ബാധിതര്‍ നാലായി

മലപ്പുറത്ത് രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. വേങ്ങര കൂരിയാട് സ്വദേശിയായ 32കാരനും വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയായ 24കാരനുമാണ് രോഗം. 7,394 പേരാണ് നിരീക്ഷണത്തിലുള്ളത്.