News Kerala

തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക; കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: 2015 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. കമ്മീഷന്‍ തീരുമാനം അന്തിമമെന്ന് തദ്ദേശ മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.