News Kerala

വയനാട്ടില്‍ 2018ലെ പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ കരിങ്കല്‍ ക്വാറി വീണ്ടും തുറക്കാന്‍ അനുമതി

വയനാട്: 2018-ലെ പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായ കരിങ്കല്‍ ക്വാറി വീണ്ടും തുറക്കാന്‍ അനുമതി. തൊണ്ടര്‍നാട് പഞ്ചായത്തിലെ സെന്റ് മേരീസ് ക്വാറിയാണ് വീണ്ടും തുറക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമാകുന്ന ക്വാറി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.