News Kerala

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്-19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുപേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയില്‍ 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്ന് 2 വീതം, കാസർഗോഡ്, എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഓരോ കേസ് വീതം പോസിറ്റീവ് ആയി.