News Kerala

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2110 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് മൂലം ഇന്ന് 15 പേര്‍ മരണമടഞ്ഞു.