News Kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

കോഴിക്കോട്/കൊല്ലം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലായി സ്വദേശി ആലിക്കോയ, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവർ മരിച്ചു. കൊല്ലത്ത് കൊട്ടാരക്കര സ്വദേശി അസ്മ ബീവി കോവിഡ് ബാധിച്ച് മരിച്ചു.