News Kerala

കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിന് പിന്നാലെ 4 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡിന് പിറകെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണറാണ് നടപടി സ്വീകരിച്ചത്. സിബിഐ നടത്തിയ പരിശോധനയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു.