News Kerala

തൃശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

തൃശ്ശൂര്‍: തുമ്പൂര്‍ അയ്യപ്പന്‍ കാവില്‍ ഷഷ്ഠി ആഘോഷം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. നിര്‍ത്താതെ പോയ കാര്‍ കാവടി ആഘോഷത്തിനിടെ ഗതാഗത കുരുക്കില്‍പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. ഉത്സവം ഡ്യൂട്ടിയിലുണ്ടായ പോലീസ് വാഹനത്തില്‍ കയറ്റി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52), ബാബുവിന്റെ മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. പ്രജിത അങ്കണവാടി ടീച്ചറാണ്.