News Kerala

നിർബന്ധിത കുമ്പസാരത്തിനെതിരെ ക്രൈസ്തവ വിശ്വാസികളായ 5 വനിതകൾ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നിർബന്ധിത കുമ്പസാരത്തിന് എതിരെ കേരളത്തിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസികൾ ആയ അഞ്ച് വനിതകൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിലെ ആവശ്യങ്ങൾ ഭേദഗതി ചെയ്ത് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മലങ്കര സഭാ തർക്കവും ആയി ബന്ധപ്പെട്ട ഈ ഹർജി ആദ്യം പരിഗണിക്കേണ്ടത് കേരള ഹൈക്കോടതി ആണെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചു.