News Kerala

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. എംസി റോഡില്‍ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.