News Kerala

സംസ്ഥാനത്ത് 100 ദിവസം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 100 ദിവസം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ 18600 പേരെ നിയമിക്കും. വിദ്യാഭ്യാസ മേഖലയില്‍ 10968 പേര്‍ക്ക് തൊഴില്‍ നല്‍കും. എല്ലാ ഒഴിവുകളും അടിയന്തരമായി പിഎസ്‌സിയ്ക്ക് വിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.