News Kerala

കോങ്ങാട് 'ജന്മി'യുടെ തലവെട്ടിയിട്ട് അര നൂറ്റാണ്ട്; വിപ്ലവമായിരുന്നുവെന്ന് മുന്‍ നക്‌സല്‍ രാവുണ്ണി

പാലക്കാട്: കേരളത്തിലെ നക്‌സല്‍ബാരി പ്രസ്ഥാനെത്തെ പേടിപ്പെടുത്തുന്ന സംഘടനയാക്കി മാറ്റിയത് കോങ്ങാട്ടെ 'ജന്മി'യുടെ തല വെട്ടിയെടുക്കല്‍ ആയിരുന്നു. അരനൂറ്റാണ്ട് മുന്‍പ് നടന്ന ഭീതിയുടെ നിമിഷങ്ങളെ, കൊല്ലപ്പെട്ട നാരായണന്‍ കുട്ടി നായരുടെ മകന്‍ ഓര്‍ത്തെടുക്കുമ്പോള്‍ അതൊരു വിപ്ലവമായിരുന്നു എന്ന് തന്നെ ആവര്‍ത്തിക്കുകയാണ് സംഭവത്തില്‍ പങ്കാളിയായ മുണ്ടൂര്‍ രാവുണ്ണി.