News Kerala

കൊല്ലത്ത് കോവിഡ് രോഗിയെ ചികിത്സിച്ച സ്വകാര്യ മെഡി.കോളജിലെ ഡോക്ടര്‍മാരടക്കം 55 പേര്‍ ക്വാറന്റൈനില്‍

കൊല്ലം: കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടക്കം 55 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരെയാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. കായംകുളം സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ ചികിത്സ ആരംഭിച്ചു.