News Kerala

സാലറി ചാലഞ്ചില്‍ പങ്കെടുത്തത് 57.33 ശതമാനം ജീവനക്കാര്‍

തിരുവനന്തപുരം: ആകെയുള്ള ജീവനക്കാരില്‍ 57.33 ശതമാനം പേരാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തതെന്ന് സര്‍ക്കാര്‍. 488 കോടി രൂപയാണ് സാലറി ചാലഞ്ച് വഴി ലഭിച്ചത്. മുഴുവന്‍ ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ 2211 കോടി രൂപ സമാഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.