News Kerala

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഓമൈക്രോണ്‍; തിരുവനന്തപുരത്ത് 18 ക്ലസ്റ്ററുകള്‍

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഓമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഓമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 480 ആയി. തിരുവനന്തപുരത്ത് പന്ത്രണ്ട് കോളേജുകള്‍ അടക്കം പതിനെട്ട് ക്ലസ്റ്ററുകള്‍ സ്ഥിരീകരിച്ചു. ക്ലസ്റ്ററുകള്‍ മറച്ചുവെച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയിലെ ഓമൈക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിങ് കോളേജ് ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.