News Kerala

സംസ്ഥാനത്തു ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 24 മണിക്കൂറിനിടെ 50154 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 7082 പേരാണ് രോഗമുക്തരായത്. 6486 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.