News Kerala

80 കൊല്ലമായി കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാതെ 30 കുടുംബങ്ങള്‍

തിരുവനന്തപുരം: ഒന്നരലക്ഷം പട്ടയങ്ങള്‍ നല്‍കാന്‍ നടപടിയായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 80 കൊല്ലമായി കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവരും ഈ നാട്ടിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ പൊട്ടന്‍ചിറ കുറുങ്ങണത്തെ 30 കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.