News Kerala

കോട്ടയം മുണ്ടക്കയം, എരുമേലി മേഖലയിൽ നിന്നും 88 കിലോ പഴയ മത്സ്യം പിടിച്ചെടുത്തു

കോട്ടയം മുണ്ടക്കയം, എരുമേലി മേഖലയിലെ മത്സ്യ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ  88 കിലോ പഴയ മത്സ്യങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. മുണ്ടക്കയത്ത്  ഏഴ് കടകളിലും എരുമേലിയിൽ ആറ് കടകളിലുമാണ് പരിശോധന നടന്നത്. 65 കിലോ പഴകിയ മത്സ്യം  മുണ്ടക്കയത്ത് നിന്നും,  23 കിലോ മത്സ്യം എരുമേലിയിൽ നിന്നും പിടികൂടി.

Watch Mathrubhumi News on YouTube and subscribe regular updates.