News Kerala

സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് രോഗം സ്ഥിരീകരിച്ചു

 തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂർ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂർ 439, ഇടുക്കി 234, കാസർഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1386, പാലക്കാട് 599, എറണാകുളം 925, തൃശൂർ 919, മലപ്പുറം 883, കൊല്ലം 853, ആലപ്പുഴ 794, കോഴിക്കോട് 645, കോട്ടയം 438, കണ്ണൂർ 401, ഇടുക്കി 218, കാസർഗോഡ് ,210 പത്തനംതിട്ട 186, വയനാട് 113 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 46 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 11, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 6 വീതം, കൊല്ലം, കാസർഗോഡ് 4 വീതം, വയനാട് 3, തൃശൂർ, പാലക്കാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2275, കൊല്ലം 1603, പത്തനംതിട്ട 706, ആലപ്പുഴ 1535, കോട്ടയം 1009, ഇടുക്കി 904, എറണാകുളം 2546, തൃശൂർ 1325, പാലക്കാട് 1550, മലപ്പുറം 5237, കോഴിക്കോട് 1508, വയനാട് 306, കണ്ണൂർ 866, കാസർഗോഡ് 551 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,83,992 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,93,807 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 39,061 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 889 ഹോട്ട് സ്പോട്ടുകളാണുള്ളത്. Content Highlights: Kerala adds 9313 new Covid-19 cases, 221 fatalities

Watch Mathrubhumi News on YouTube and subscribe regular updates.