News Kerala

ബിനീഷ് കോടിയേരിക്കെതിരെ 'അമ്മ' തിടുക്കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ താരസംഘടനയായ അമ്മ തിടുക്കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അന്വേഷണം നടക്കട്ടെ. കുറ്റവാളിയാണോയെന്ന് നിയമം തീരുമാനിച്ച ശേഷം അമ്മയുടെ തീരുമാനമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.