News Kerala

പട്ടം സെന്റ് മേരിസ് സ്‌കൂളിലെ അധ്യാപകരുടെ പ്രാകൃത ശിക്ഷാരീതികൾ സ്ഥിരീകരിച്ച് റിപ്പോർട്ട്

പട്ടം സെന്റ് മേരിസ് സ്‌കൂളിലെ അധ്യാപകരുടെ പ്രാകൃത ശിക്ഷാരീതികൾ സ്ഥിരീകരിച്ച് ഹയര്‍സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ഉച്ചഭക്ഷണം കഴിക്കാൻ അനുവദിക്കാതെ മുറിയില്‍ പിടിച്ചു നിര്‍ത്താറുണ്ടെന്നും ആണ്‍കുട്ടികളുടെ കവിളില്‍ അധ്യാപകര്‍  അടിക്കുമെന്നും ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് ദേഹപരിശോധന നടത്തി അപമാനിക്കുമെന്നും കുട്ടികളുടെ മൊഴി.  റിപ്പോര്‍ട്ട് ബാലാവകാശ കമ്മിഷന് സമർപ്പിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.