News Kerala

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. കോടതി പക്ഷാഭേദപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.