News Kerala

കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ വീട് എബിവിപി ഉപരോധിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വി.പി മഹാദേവന്‍പിള്ളയുടെ വീട് എബിവിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തിരുവനന്തപുരം പോങ്ങുമൂട്ടിലെ വീട്ടിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നാല് എബിവിപി പ്രവര്‍ത്തകര്‍ വീടിന്റെ വരാന്തയില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഏറെ നേരത്തിന് ശേഷം പോലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.