News Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിയെ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയ്‌ക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍. വിചാരണയടക്കമുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍ നിന്നും സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍.