സച്ചിയുടെ പ്രിയപ്പെട്ട ചീരുപ്പൂച്ചക്ക് കൂടൊരുക്കി നടി ഗൗരി നന്ദ
കൊച്ചി: മണ്മറഞ്ഞ സംവിധായകന് സച്ചിയുടെ പ്രിയപ്പെട്ട ചീരുപ്പൂച്ചക്ക് കൂടൊരുക്കിയിരിക്കുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മയെ ഗംഭീരമാക്കിയ നടി ഗൗരി നന്ദ. അയ്യപ്പന്, കോശി, കണ്ണമ്മ എന്നിങ്ങനെയാണ് സച്ചിയുടെ പ്രിയപ്പെട്ട ചീരുവിന്റെ മക്കള്‍ക്ക് ഗൗരിയിട്ടിരിക്കുന്ന പേര്.