News Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ പ്രതിയായ പള്‍സര്‍ സുനി. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് പള്‍സര്‍ സുനിയുടെ വാദം. വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനുമാണ് നടിയുടെ നീക്കമെന്നാണ് സുനിയുടെ ആരോപണം. പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹര്‍ജിക്കൊപ്പം സുനിയുടെ ആവശ്യവും ഹൈക്കോടതി ഇന്ന് പരിഗണിക്കും.