News Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന് മാപ്പു സാക്ഷി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദമെന്ന് മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തല്‍. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ വീട് പണിത് നല്‍കാമെന്നും സാമ്പത്തിക സഹായം നല്‍കാമെന്നും വാഗ്ദാനമുണ്ടായി. തന്നേയും വീട്ടുകാരേയും ഭീഷണിപ്പെടുത്തിയെന്നും കാസര്‍കോട് സ്വദേശിയായ മാപ്പുസാക്ഷി പറഞ്ഞു.