News Kerala

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം തേടി ജഡ്ജി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ആറ് മാസത്തെ സമയം കൂടി വേണം എന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. കോവിഡും ലോക്ക്ഡൗണും കാരണം സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്ക് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്ന് ജഡ്ജി.